വയനാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ നാൾമുതൽ പാർലമെന്റിലും പുറത്തും വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടി ഏറ്റവും ശക്തമായി ശബ്ദമുയർത്തിയത് പ്രിയനേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമാണ്. ദുരന്തമുഖത്ത് യാതൊരുവിധ രാഷ്ട്രീയവുമില്ലാതെ സർക്കാരിനൊപ്പം നിന്ന കോൺഗ്രസ് നേതൃത്വം, രാഹുൽജിയുടെ ഇടപെടലിലൂടെ കർണ്ണാടക-തെലങ്കാന സർക്കാരുകളിൽ നിന്നുള്ള വലിയ സാമ്പത്തിക സഹായങ്ങൾ കേരളത്തിന് ഉറപ്പാക്കി. ഭവനരഹിതരായവർക്ക് വീട് നിർമ്മിച്ച് നൽകുമെന്ന് രാഹുൽ ഗാന്ധി നൽകിയ ഉറപ്പ് പാലിച്ചുകൊണ്ട്, മൂന്ന് പ്ലോട്ടുകളിലായി ഭവന നിർമ്മാണ പ്രവർത്തനങ്ങൾ ഞങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇതിനുപുറമെ, ഉപജീവനം നഷ്ടപ്പെട്ട കച്ചവടക്കാർക്ക് സർക്കാർ സഹായം നിഷേധിച്ചപ്പോൾ, പ്രിയങ്കാജിയുടെ പ്രത്യേക ഇടപെടലിലൂടെ 40 കച്ചവടക്കാർക്ക് അഞ്ച് ലക്ഷം രൂപ വീതം സാമ്പത്തിക സഹായം നേരിട്ട് വിതരണം ചെയ്യാനും പാർട്ടിക്ക് സാധിച്ചു. വാഗ്ദാനങ്ങൾ കേവലം പാഴ്വാക്കുകളല്ലെന്നും, ഏത് പ്രതിസന്ധിയിലും വയനാട്ടിലെ ജനങ്ങളെ ചേർത്തുപിടിക്കാൻ കോൺഗ്രസ് പ്രസ്ഥാനം എക്കാലവും മുൻപന്തിയിലുണ്ടാകുമെന്നും ഈ പ്രവർത്തനങ്ങൾ അടിവരയിടുന്നു. ചൂരൽമല -മുണ്ടകൈ പുനരധിവാസ പദ്ധതി ഭവന സമുച്ചയ ശിലാസ്ഥാപനത്തിൽ പങ്കെടുത്ത് സംസാരിക്കുന്നു.


