സെക്രട്ടറിയേറ്റിന് മുന്നിൽ മഹിളാ കോൺഗ്രസ് സംഘടിപ്പിച്ച ഉജ്ജലമായ ഉപവാസ സമരം കേരളത്തിലെ ജനങ്ങൾ അനുഭവിക്കുന്ന ഗുരുതരമായ ജീവിത പ്രയാസങ്ങളുടെ പ്രതിഫലനമാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കുടുംബങ്ങളുടെ അടുക്കള ബജറ്റിനെ തകർക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്. വിലക്കയറ്റം സാമ്പത്തിക രംഗത്ത് സംഭവിക്കാമെങ്കിലും അത് നിയന്ത്രിക്കുക എന്നത് സർക്കാരിന്റെ അടിസ്ഥാന ഉത്തരവാദിത്തമാണ്. വിപണിയിൽ ഇടപെട്ട് സബ്സിഡി വഴി സാധാരണക്കാരെ സംരക്ഷിച്ച മാതൃക മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത് നമ്മൾ കണ്ടതാണ്. എന്നാൽ കഴിഞ്ഞ പത്ത് വർഷമായി വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ടു . ഇന്ധനവില വർധനയും സിവിൽ സപ്ലൈസ് സംവിധാനത്തിന്റെ ദുർബലതയും സാധാരണ ജനങ്ങളുടെ ഭാരം വർധിപ്പിച്ചു. ഈ അനീതിക്കെതിരായുള്ള ജനകീയ പ്രതിഷേധമാണ് ഈ സമരം. ജനങ്ങൾക്ക് വേണ്ടിയുള്ള ഈ പോരാട്ടത്തിന് പാർട്ടിയുടെ മുഴുവൻ പിന്തുണയും പ്രഖ്യാപിക്കുന്നു, സഹപ്രവർത്തക ജെബി മേത്തർ എംപിക്ക് അഭിവാദ്യങ്ങൾ.
അഴിമതിക്കും വിലക്കയറ്റത്തിനും സ്ത്രീവിരുദ്ധ ഭരണത്തിനുമെതിരെ മഹിളാ കോൺഗ്രസ് സംഘടിപ്പിച്ച 24 മണിക്കൂർ ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം സെക്രട്ടറിയേറ്റിന് മുന്നിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
