Skip to content Skip to footer

ആരോഗ്യരംഗത്തിന്റെ ‘യഥാർത്ഥ’ കേരള സ്റ്റോറി

ആരോഗ്യരംഗത്തിന്റെ ‘യഥാർത്ഥ’ കേരള സ്റ്റോറി

ആരോഗ്യരംഗത്തിന്റെ ‘യഥാർത്ഥ’ കേരള സ്റ്റോറി

ഇവിടെ ചികിത്സിച്ചാല്‍ ജീവഹാനി വന്നേക്കാമെന്ന് ഡോക്ടറുടെ നോട്ടീസ് മെഡിക്കല്‍ കോളജിനു മുന്നില്‍! ലോകത്തൊരിടത്തും ഇങ്ങനെയൊരു നോട്ടീസ് കാണില്ല. ആരോഗ്യരംഗത്ത് കേരളത്തിന്റെ കുതിച്ചു ചാട്ടം! അമേരിക്കയില്‍ നിന്നുള്ള രോഗികള്‍ കേരളത്തിലേക്ക് കുതിച്ചെത്തുന്നു! കോന്നി മെഡിക്കല്‍ കോളജില്‍ സര്‍ജറി വിഭാഗം മേധാവി ഡോ. കെ ശിവപ്രസാദ് തന്റെ ഓഫീസിനു മുന്നില്‍ പതിച്ച ഈ നോട്ടീസാണ് ആരോഗ്യമേഖലയിലെ യഥാര്‍ഥ കേരള സ്‌റ്റോറി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ദുരവസ്ഥ തുറന്നുപറഞ്ഞ ഡോക്ടര്‍ ഹാരിസിനെതിരേ നടപടി എടുക്കാന്‍ വാളോങ്ങിയതുപോലെ ഡോ ശിവപ്രസാദിനോട് വിശദീകരണം ചോദിച്ചിരിക്കുകയാണ്. ഭാര്യയുടെ പേരിലുള്ള സ്വകാര്യ ആശുപത്രിയില്‍ സര്‍ജറി നടത്തിയതിന് ഡോ ശിവപ്രസാദിനെതിരെ വിജിലന്‍സ് നടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് കോന്നി മെഡിക്കല്‍ കോളജിലെ ദുരവസ്ഥയ്ക്ക് മന്ത്രിയുടെ മറുപടി. അരിയെത്രയെന്നു ചോദിച്ചാല്‍ പയറഞ്ഞാഴിയെന്നു മറുപടി

. ആശുപത്രിയിലെ അസൗകര്യങ്ങളെക്കുറിച്ച് കേരളം തരിച്ചിരുന്നുപോയ ഏഴു കാര്യങ്ങള്‍കൂടി നോട്ടീസില്‍ ഉണ്ടായിരുന്നു. ഇതെല്ലാം മനസിലാക്കി, മരണം വന്നാലും പൂര്‍ണ സമ്മതമാണെന്നുള്ള സമ്മതപത്രം രോഗിയോ ബന്ധുക്കളോ നൽകണമെന്നാണ് നോട്ടീസില്‍ ഡോക്ടര്‍ നിര്‍ദേശിച്ചത്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളുടെയും ദുരവസ്ഥയിലേക്കാണ് കോന്നി മെഡിക്കല്‍ കോളജ് വിരല്‍ ചൂണ്ടുന്നത്. മറ്റുള്ളവര്‍ പരസ്യമായി ബോര്‍ഡു വയ്ക്കുന്നില്ല എന്നു മാത്രം! കത്രിക വയറ്റില്‍ കുടുങ്ങിയ സംഭവങ്ങള്‍ ആകസ്മികമല്ല. ഇതൊക്കെ നന്നായി അറിയുന്നതുകൊണ്ടാണ് മുഖ്യമന്ത്രി അമേരിക്കയില്‍ പോയി ചികിത്സിക്കുന്നത്!!