Skip to content Skip to footer

ഒരു പുതിയ തുടക്കത്തിന് കൈത്താങ്ങായി

ഒരു പുതിയ തുടക്കത്തിന് കൈത്താങ്ങായി

ഒരു പുതിയ തുടക്കത്തിന് കൈത്താങ്ങായി

ഒരു വർഷം മുൻപാണ് കരുനാഗപ്പള്ളി എംഎൽഎ സിആർ മഹേഷും ആലപ്പാട്ടെ പ്രാദേശിക കോൺഗ്രസ് നേതാക്കളും ജനപ്രതിനിധികളും ആലപ്പാട്ടെ നീതു ഭവനത്തിൽ അനിൽകുമാറിന്റെ കുടുംബത്തിലെ ദുരവസ്ഥ എന്നോട് പറയുന്നത്. അതുകേട്ട ശേഷമാണ് പ്രാദേശിക നേതാക്കളോടൊപ്പം ഞാൻ ആ വീട് സന്ദർശിച്ചത്.
മത്സ്യബന്ധനത്തിനിടയിൽ പക്ഷാഘാതം വന്ന് തളർന്നുപോയ അനിൽകുമാറും പ്ലസ്സ് വണ്ണിന് പഠിക്കുന്ന നിഖിലയും മാനസിക-ശാരീരിക വെല്ലുവിളികൾ നേരിടുന്ന നീതുവും ഭാര്യയായ ശ്രീജയും ഏത് നിമിഷവും നിലംപൊത്താറായ പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ വീട്ടിൽ കഴിയുന്ന കാഴ്ച നൊമ്പരപ്പെടുത്തുന്നതായിരുന്നു. പ്രാഥമികാവശ്യങ്ങൾ നടത്താൻ പോലുമുള്ള സൗകര്യം അവിടെയുണ്ടായിരുന്നില്ല.
തീരദേശ പരിപാലന നിയമത്തിൻ്റെ പരിധിയിലായതിനാൽ പഞ്ചായത്തിനോ സർക്കാർ സംവിധാനത്തിനോ അവരെ സഹായിക്കാൻ കഴിഞ്ഞില്ല. പക്ഷേ, ആ മനുഷ്യരെ ചേർത്തുനിർത്തുകയും പരിഗണന നൽകുകയും ചെയ്യേണ്ടത് മനുഷ്യത്വമായിരുന്നു. അതുകൊണ്ടുതന്നെ, ആ കുടുംബത്തിന് ഒരു അടച്ചുറപ്പുള്ള വീട് വെച്ച് നൽകാൻ തീരുമാനിച്ചു. തുടർന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ മഹേഷും പ്രാദേശിക കോൺഗ്രസ് നേതൃത്വവും കൈകോർത്തു, വാർഡ് പ്രസിഡൻ്റ് തന്നെ കരാർ ഏറ്റെടുത്തു. വീടിൻ്റെ നിർമ്മാണച്ചെലവ് പ്രാദേശിക കോൺഗ്രസ് നേതാവും ജീവകാരുണ്യ പ്രവർത്തകനുമായ രാജേഷ് ആണ് വഹിച്ചത്.
ചിട്ടയായ നിർമാണം പൂർത്തിയായിരിക്കുന്നു. എല്ലാ സൗകര്യമുള്ള മനോഹരമായ ഒരു വീട് ഇന്ന് യാഥാർഥ്യമായ കാഴ്ച ഏറെ സന്തോഷം നൽകുന്നതാണ്. ഇന്ന് ഉച്ചയ്ക്ക് ആ കുടുംബത്തിന് വീടിൻറെ താക്കോൽ കൈമാറുമ്പോൾ ആ കുടുംബാംഗങ്ങളുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരിയും ആഹ്ലാദവും സന്തോഷവും പൊതു ജീവിത യാത്രയ്ക്ക് നൽകുന്ന ഊർജം ചെറുതല്ല. ആശ്വാസത്തോടെ, ഏറെ സമാധാനത്തോടെ പുതിയ വീട്ടിൽ കിടന്നുറങ്ങാൻ ആ കുടുംബത്തിനാവട്ടെ.