Skip to content Skip to footer

സുരക്ഷയും ആനുകൂല്യങ്ങളും അവകാശമാണ് ;നീതിക്കായുള്ള സെക്രട്ടറിയേറ്റ് ഉപരോധം

സുരക്ഷയും ആനുകൂല്യങ്ങളും അവകാശമാണ് ;നീതിക്കായുള്ള സെക്രട്ടറിയേറ്റ് ഉപരോധം

സുരക്ഷയും ആനുകൂല്യങ്ങളും അവകാശമാണ് ;നീതിക്കായുള്ള സെക്രട്ടറിയേറ്റ് ഉപരോധം

കേരളത്തിലെ സർക്കാർ ജീവനക്കാരുടെ അവകാശ സംരക്ഷണത്തിനായുള്ള സമരമാണ് ഇന്ന് കേരള NGO അസോസിയേഷന്റെ നേതൃത്വത്തിൽ ആരംഭിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഡാറ്റാ ചോർച്ച സംബന്ധിച്ച ഹൈക്കോടതി വിധിയിലൂടെ ജീവനക്കാരുടെ സ്വകാര്യത സംരക്ഷിക്കേണ്ടത് ഭരണഘടനാപരമായ അവകാശമാണെന്ന് വീണ്ടും വ്യക്തമായി. SPARK ഡാറ്റയുമായി ബന്ധപ്പെട്ട ഗുരുതര ആരോപണങ്ങൾ ഭരണകൂടത്തിന്റെ സമീപനത്തെയും വിശ്വാസ്യതയെയും തന്നെ ചോദ്യം ചെയ്യുന്നതാണ്.

ഡിഎ കുടിശ്ശിക നീട്ടിവെക്കുകയും മുൻകാല പ്രാബല്യം നിഷേധിക്കുകയും ചെയ്യുന്നത് ജീവനക്കാരുടെ ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്തുന്ന നടപടിയാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി ശമ്പള പരിഷ്കരണ പ്രഖ്യാപനങ്ങൾ നടത്തുന്നത് ആത്മാർത്ഥതയില്ലാത്ത നീക്കമാണെന്ന് തന്നെ പറയേണ്ടി വരും. ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. ഈ സമരം ശമ്പളത്തിനായുള്ള പോരാട്ടം മാത്രമല്ല, മാന്യതയും സ്വകാര്യതയും സംരക്ഷിക്കാനുള്ള ധർമ്മസമരവുമാണ്. കേരള NGO അസോസിയേഷൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു